അലച്ചില്‍



കാത്തിരുന്ന വഴികളിലെല്ലാം ഞാന്‍ നിന്നെ തിരഞ്ഞു
കണ്ടത് ഒഴിഞ്ഞ പാതയോരം മാത്രം...


പോകുന്ന വഴിയിലെല്ലാം  ഞാന്‍ നിന്നെ തിരഞ്ഞു
കണ്ടത് നീ പിന്നിട്ട കാല്‍പാടുകള്‍ മാത്രം...


ആഴിയുടെ പരപ്പില്‍ ഞാന്‍ നിന്നെ തിരഞ്ഞു
കണ്ടത് അകന്ന് പോകുന്ന ഓളങ്ങള്‍ മാത്രം...


ഓര്‍മ്മയുടെ നിഴലില്‍ ഞാന്‍ നിന്നെ തിരഞ്ഞു
കണ്ടത് ഓര്‍മ്മകള്‍ക്ക് വിഭിന്നമായ നിഴലുകള്‍ മാത്രം...


ഒടുക്കം ഖബറിടത്തില്‍ ഞാന്‍ നിന്നെ തിരഞ്ഞു
കണ്ടത് രണ്ടു മീസാന്‍ കല്ലുകള്‍ മാത്രം..

2 comments:

  1. തുറന്ന മനസ്സോടെ ചിന്തയുടെ വാതായനങ്ങള്‍ തുറന്നിടാന്‍ തയ്യാറാവുന്നവര്‍ക്ക്‌ സത്യത്തിന്റെ ആകാശം അകലെയല്ല

    ReplyDelete
  2. തിരച്ചില്‍ മനുഷ്യന്‍റെ കൂടപ്പിറപ്പാണു..എന്തിനൊക്കെയോ വേണ്ടിയുള്ള തിരച്ചില്‍..ജീവിതാവസാനം വരെ അതു തുടര്‍ന്നു കൊണ്ടെ ഇരിക്കും

    ReplyDelete